irshad-vt-balram

എകെ ഗോപാലനെതിരെ വിവാദ  പരമാർശം നടത്തിയ കോൺഗ്രസ് എംഎൽഎ വിടി ബൽറാമിനെതിരെ രൂക്ഷ പ്രതികരണവുമായി നടൻ ഇർഷാദ്. സമൂഹമാധ്യമത്തിലൂടെ ബൽറാമിെനതിരെ മോശം ഭാഷയിൽ ഇർഷാദ് സംസാരിച്ചതിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി നടൻ രംഗത്തെത്തിയത്. 

ബൽറാം ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണമെന്നും ബൽറാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറങ്ങാൻ പോലും സാധിക്കില്ലായിരുന്നുവെന്നും ഇർഷാദ് ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു. എകെജിയെ കമ്മി സഖാവ് എന്ന് ആരും അഭിസംബോധന ചെയ്യില്ലെന്നും ഇർഷാദ് പറഞ്ഞു.