സർ ജീവിക്കാൻ വല്ലാതെ മോഹം തോന്നുന്നു, എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ? മുപ്പതുവർഷം കഴിഞ്ഞിട്ടും മലയാളികൾ മറന്നിട്ടില്ല ചിത്രത്തിലെ വിഷ്ണുവിന്റെ ഈ ഡയലോഗ്. കേരളക്കര ഏറ്റുപറഞ്ഞ ഡയലോഗ് മോഹൻലാൽ പുനരവതരിപ്പിച്ചപ്പോൾ മുഴങ്ങിയത് ഹർഷാരവം മാത്രം.
സിനിമ പുറത്തിറങ്ങി മുപ്പത് വർഷങ്ങൾക്ക് ശേഷം ആ ഡയലോഗ് അദ്ദേഹം വീണ്ടും പറയുകയുണ്ടായി. ഒരു പൊതുചടങ്ങിൽവച്ചായിരുന്നു ഈ അപൂർവനിമിഷം.
‘മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്നൊരു ചിത്രമാണ് ‘ചിത്രം’. മലയാളസിനിമയിൽ അന്നുവരെയില്ലാത്തൊരു മാറ്റമുണ്ടാക്കിയ ചിത്രം. നിങ്ങളെല്ലാം പറഞ്ഞതുകൊണ്ട് ഞാൻ ആ ഡയലോഗ് ഒന്നുകൂടി പറയാം. എന്റെ കൂടെ ഉണ്ടായിരുന്ന സോമേട്ടനെ ഞാൻ ഓർത്തുപോകുന്നു.’– മോഹൻലാൽ പറഞ്ഞു.
1988 ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. മോഹന്‍ലാല്‍ അവതരിപ്പിച്ച വിഷ്ണു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.