അമീറ മറിയം സല്മാന് ജനിച്ച നാൾ മുതൽ താരമാണ്. താരങ്ങളായ അച്ഛന്റെയും മുത്തച്ഛന്റെയും പൊന്നോമന. ഇപ്പോൾ ദുൽഖറിന്റെ പുത്രി മറിയത്തിന്റെ പുതിയ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കുഞ്ഞുമറിയം ഒരു കളിവണ്ടിയുമായി കളിക്കുന്ന ക്യൂട്ട് വിഡിയോ.
ദുൽഖർ സൽമാന് തന്നെയാണ് ഈ സൂപ്പർ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയ്ക്ക് ലൈക്കുകളുടേയും കമന്റുകളുടേയും പെരുമഴയാണ്. "കുഞ്ഞിക്ക... ഇങ്ങളും പൊളിയാണ്.. ഇങ്ങളെ കൊച്ചു വാവയും അതിലേറെ പൊളിയല്ലേ..." എന്നാണ് ഒരു കുഞ്ഞിക്ക ഫാനിന്റെ കമന്റ്. മമ്മൂട്ടിയുടെ വണ്ടി പ്രേമത്തെ മറ്റൊരു ആരാധകൻ ഓർമിപ്പിക്കുന്നത് ഇങ്ങനെയാണ്. ‘പിന്നല്ലാ...ആരുടെ കൊച്ചു മോളാ...’
കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മറിയം അമീറ സൽമാൻ എന്നാണ് ദുൽഖർ തന്റെ കുഞ്ഞിനിട്ട പേര്. മകളുടെ വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
‘ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു...’. പുതിയ വിഡിയോ കാണാം.