chimbu-nayans

എല്ലാക്കാലത്തും ഗോസിപ്പുകളില്‍ വാര്‍ത്ത നടിയാണ് നയന്‍താര. ഏറെക്കാലം ചിമ്പുവായിരുന്നു വാര്‍ത്തകളിലെ അവരുടെ കാമുകവേഷത്തില്‍. ഇത് സ്ഥിരീകരിക്കുന്ന ചിത്രങ്ങളും അറിഞ്ഞോ അറിയാതെയോ പ്രചരിക്കപ്പെട്ടു. പലപ്പോഴും ഇത് സിനിമയുടെ പ്രമോഷന്‍റെ ഭാഗവുമായിരുന്നു. 

ഒരുവർഷം നീണ്ടുനിന്ന പ്രണയബന്ധത്തിൽ നിന്നും ഇരുവരും വേർപിരിഞ്ഞതായും പിന്നീട് നല്ല സുഹൃത്തുക്കളായി കഴിയുന്നതായും വാര്‍ത്തകളും പിന്നാലെ വന്നു.

ആ കാലത്തെ ഒരു സംഭവകഥയാണ് ചിമ്പു ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ആ കഥ ഇങ്ങനെ: വല്ലവന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള ഗോസിപ്പുകള്‍ പുറത്ത് വന്നത്. ചിത്രത്തിന്റെ ആദ്യ ഫോട്ടോഷൂട്ട് മുതലേ ഇരുവരുടെയും ബന്ധം വിവാദമായി. ചിത്രത്തിന് പ്രമോഷന് വേണ്ടി നയൻതാരയുടെയും ചിമ്പുവിന്റെയും ഗ്ലാമര്‍ പോസ്റ്റർ ഇവർ ഉപയോഗിച്ചിരുന്നു. സിനിമയുടെ നല്ലതിന് വേണ്ടിയാണ് ചുംബനച്ചിത്രം ചെയ്തതെങ്കിലും പിന്നീട് അത് വലിയ കുഴപ്പമായി മാറുകയായിരുന്നു. നയൻതാരയെക്കുറിച്ച് മോശമായ രീതിയിൽ പല വാർത്തകൾ വന്നു. 

ആ ഫോട്ടോ വിവാദമായതുമായി ബന്ധപ്പെട്ട് താന്‍ നയന്‍താരയോട് ക്ഷമ പറഞ്ഞുവെന്നാണ് ചിമ്പു വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുന്നത്. താന്‍ കൂടെ കാരണമാണ് നയന്‍താരയ്ക്ക് പഴികേള്‍ക്കേണ്ടി വന്നത് എന്നുള്ള കുറ്റബോധത്താലാണ് നയന്‍താരയോട് ക്ഷമ പറഞ്ഞതെന്നും ചിമ്പു പറഞ്ഞു. എന്നാൽ നയൻതാരയുടെ മറുപടി തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജോലിയുടെ ഭാഗമായിട്ടാണ് ആ ഫോട്ടോഷൂട്ടിനെ കണ്ടതെന്നും ചിമ്പു ക്ഷമ പറയേണ്ടതില്ലെന്നുമായിരുന്നു നയന്‍താരയുടെ മറുപടി. ആ സീന്‍ സംവിധായകന്റെ കാഴ്ചപ്പാടാണെന്നും നയന്‍സ് പറഞ്ഞു. ഈ പ്രൊഫഷനല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ്  നയന്‍താരയെ ഇന്നത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി ആക്കിയതെന്നും ചിമ്പു അഭിപ്രായപ്പെടുന്നു. ഏതായാലും ഇരുവരുടെയും സൗഹൃദം ഇന്നും അല്ലലില്ലാതെ തുടരുന്നു.