anupama

പ്രേമത്തിലെ മേരിയെ മലയാളി മറന്നുകാണില്ല. ഇടതൂര്‍ന്ന മുടിയിഴകളുമായി മേരിയായി വന്ന് സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ അധികം സിനിമയില്‍ പിന്നീട് അനുപമ തിളങ്ങിയില്ല. എന്നാലിപ്പോൾ തെലുങ്കില്‍ തിരക്കുള്ള താരമാണ് അനുപമ. നാല് തെലുങ്ക് സിനിമകളിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളെ അനുപമ അവതരിപ്പിച്ചു. ഇപ്പോൾ സാരിയുടുത്ത് അനുപമ വേദിയിൽ നൃത്തം ചെയ്യുന്ന വിഡിയോ ആണ് വൈറലാകുന്നത്. 

 

കൃഷ്ണാർജുന യുദ്ധമാണ് അനുപമയുടെ ഇനി വരാനിരിക്കുന്ന ചിത്രം. ഈ ചിത്രത്തിന്റെ പ്രൊമോഷൻ  പരിപാടിയിലാണ് അനുപമ സാരിയുടുത്ത് നൃത്തം ചെയ്തത്. തെലുങ്ക് താരം നാനിക്കൊപ്പമായിരുന്നു അനുപമയുടെ നൃത്തം. ഏതായാലും അനുപമയുടെ സാരി ഡാൻസിപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്