മമ്മൂട്ടി ആന്ധ്രാ മുൻ മുഖ്യമന്ത്രി വൈ.എസ്.ആറായി എത്തുന്ന യാത്രയുടെ ആദ്യ പോസ്റ്റർ പുറത്തുവന്നു. സിനിമയുടെ അണിയറപ്രവർത്തകർ ചിത്രം പുറത്തുവിട്ടതോടെ വൻസ്വീകരണമാണ് രാജ്യമെമ്പാടും ലഭിക്കുന്നത്.  വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേക്കെത്തുന്ന ചിത്രം കൂടിയാണിത് യാത്ര. 

രാഷ്ട്രീയ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിടുന്ന സമയത്താണ് ആന്ധ്രയെ ഇളക്കിമറിച്ച് വൈ.എസ്.രാജശേഖരറെഢി നടത്തിയ  വിപ്ലവയാത്രയാണ് സിനിമയുടെ ഇതിവൃത്തം.  2003 ഏപ്രിൽ ഒൻപതിന് കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടുകണ്ട് മനസിലാക്കാനും ജനത്തോട് കൂടുതൽ അടുക്കാനും വൈ.എസ്.ആർ ആന്ധ്രയിലൂടെ  യാത്ര നടത്തിയത്. അറുപത് ദിവസം നീണ്ടുനിന്ന യാത്രയിൽ അദ്ദേഹം പിന്നിട്ടത് 1,500 കിലോ മീറ്ററായിരുന്നു. ജീവിതത്തിന്റെ പുതിയ തലത്തിലേക്ക് വൈ.എസ്.ആർ. കടന്നത് ആ യാത്രയ്ക്ക് ശേഷമാണ്. ആ െഎതിഹാസിക യാത്രയാണ് ചിത്രത്തിന് പ്രമേയമാകുന്നതും.

 

മഹി വി.രാഘവ് ആണ് സിനിമയുടെ രചനയും സംവിധാനവും. ഏപ്രിൽ 9 ന് സിനിമയുടെ ചിത്രീകരണാനുബന്ധ ജോലികൾ ആരംഭിക്കും. ഒരു മലയാളതാരത്തെ ആന്ധ്രയുടെ ആത്മാവ് തൊട്ട മനുഷ്യനായി അവതരിപ്പിക്കാനുള്ള ഉൗർജം എനിക്ക് തന്നത് മമ്മൂട്ടി എന്ന നടനോടുള്ള വിശ്വസമാണെന്ന് സംവിധായകൻ മഹി മുൻപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേക്കെത്തുന്ന ചിത്രം കൂടിയാണ് ‘യാത്ര’. 1990ൽ കെ.വിശ്വനാഥ് സംവിധാനം െചയ്ത സ്വാതി കിരണം എന്ന തെലുങ്ക് ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചിരുന്നു. അടുത്തവർഷം ജനുവരിയിൽ ചിത്രം തിയറ്ററുകളിെലത്തുമെന്നാണ് സൂചന.