മലയാളികളുടെ പ്രിയപ്പെട്ട കവിത പെങ്ങള്‍ക്ക് ദൃശ്യാവിഷ്ക്കാരം. തിരുവനന്തപുരം കനകക്കുന്നില്‍ ഗുരുഗോപിനാഥ് നടന കേന്ദ്രമാണ് ഒ.എന്‍.വിയുടെ കവിത കേരളനടമായി അരങ്ങിലെത്തിച്ചത്. എന്നു മലയാളിയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയിട്ടുള്ള പെങ്ങള്‍ വാക്കില്‍ മാത്രമല്ല ദൃശ്യത്തിലും ആസ്വാദകരുടെ മുന്നിലേക്ക് എത്തിയിരിക്കെയാണ്. ഗുരുഗോപിനാഥ് നടന കേന്ദ്രത്തിലെ നര്‍ത്തികമാര്‍ ഒ.എന്‍.വിയുടെ ഹിറ്റ് കവിത വേദിയിലെത്തിച്ചപ്പോള്‍ സദസിനും വേറിട്ട അനുഭവം.