usthad-hotel

ഉസ്താദ് ഹോട്ടലില്‍ ജനാലക്കരികിലെ വശ്യമായ കണ്ണുകളുള്ള ആ ഹൂറിയെ ഓർമ്മയില്ലേ? വാതിലിൽ ആ വാതിലിൽ എന്ന ഗാനത്തിൽ മാത്രമെ ഉള്ളൂവെങ്കിലും മാളവിക  മലയാളികളുടെ മനം കവർന്നു.

മാളവിക ഇപ്പോൾ എവിടെയാണ്? തെലുങ്ക് ചിത്രങ്ങളിലെ സജീവസാന്നിധ്യമാണ് ഇപ്പോള്‍ മാളവിക. മാളവികയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പുതിയ തെലുങ്ക് ചിത്രം വിജേതയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് മാളവിക.  

malavika-nair
malavika-new

കർമയോദ്ധ, പകിട എന്നീ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറി. ദുൽഖർ സൽമാനും കീർത്തി സുരേഷും പ്രധാനകഥാപാത്രങ്ങളായെത്തിയ മഹാനടിയിലും വിജേത അഭിനയിച്ചിരുന്നു. 

മാളവിക നായികയാകുന്ന വിജേതയുടെ ട്രെയിലർ കാണാം..