സോന മോഹപത്രയെ ഗായിക എന്നുമാത്രം വിളിക്കാൻ പറ്റില്ല, വിവാദഗായിക എന്നേ വിളിക്കാൻ സാധിക്കൂ. കാരണം അത്രയധികം വിമർശനങ്ങളും വിവാദങ്ങളുമാണ് പേരിലുള്ള. ഭക്തിഗാനം തെറ്റായി പാടിയതിന്റെ പേരിലാണ് പുതിയ വിവാദം. ഒഡിയ ഭജനയായ ആഹെ നിലാ ശൈല തെറ്റായി വ്യാഖ്യാനം ചെയ്ത് പാടിയെന്നാണ് വിമർശനം. സന്യാസിയായിരുന്ന ഭക്ത സലബേഗ എഴുതിയ ഗാനത്തില്‍ നിരവധി വാക്കുകള്‍ മോഹപത്ര തെറ്റായി ഉച്ചരിച്ചെന്നും ആരോപണമുണ്ട്.  ഈ പാട്ട് യുട്യൂബിൽ എത്തിയപ്പോൾ മുതൽ പ്രതിഷേധപെരുമഴയാണ്.

 

പ്രതിഷേധം ഗായികയുടെ സോഷ്യൽമീഡിയ പേജിലേക്കും കടന്നു. നിരവധിയാളുകൾ പ്രതിഷധം തുറന്നെഴുതി. ഇതിന് മറുപടിയുമായി ഗായിക തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കൂടുതല്‍ പറഞ്ഞാല്‍ തുണിയില്ലാതെ നിന്ന് പാടുമെന്നാണ് വിമര്‍ശകര്‍ക്ക് ഗായികയും സംഗീത സംവിധായികയുമായ സോന മോഹപത്ര മറുപടി നല്‍കിയിരിക്കുന്നത്.

 

ഭക്തിഗാനം തെറ്റായി പാടിയെന്ന പേരില്‍ ഗായിക സോന മോഹപത്രയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി ഗായിക തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കൂടുതല്‍ പറഞ്ഞാല്‍ തുണിയില്ലാതെ നിന്ന് പാടുമെന്നാണ് വിമര്‍ശകര്‍ക്ക് ഗായികയും സംഗീത സംവിധായികയുമായ സോന മോഹപത്ര മറുപടി നല്‍കിയിരിക്കുന്നത്.

 

 

വിദ്യാഭ്യാസമില്ലാത്തവനൊക്കെ ഛര്‍ദ്ദിക്കാനുള്ള ഇടമല്ല എന്റെ പേജ്, ഇതുവരെ വിവരംകെട്ടവര്‍ ഛര്‍ദ്ദിച്ചത് കൂടുതലാണ്. ഹീലുള്ള ചെരുപ്പിട്ട് നഗ്‌നയായി നിന്ന് താന്‍ പ്രകടനം നടത്തുമെന്നും ഇവര്‍ ട്വീറ്റില്‍ വ്യക്തമാക്കി. വലതുപക്ഷ സംഘടനകള്‍ ഗായികയ്‌ക്കെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സോനയുടെ കോലം കത്തിച്ചതടക്കമുള്ള പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.