vanitha-robert

തെന്നിന്ത്യൻ താരം വിജയകുമാറും മകൾ വനിതാ വിജയകുമാറുമാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാ വിഷയം. വിജയ്കുമാറിന് എതിരെ ഗുരുതര ആരോപണങ്ങളുമായി വനിത രംഗത്തെത്തിയിരുന്നു. വിജയ്കുമാര്‍ ഗുണ്ടകളേയും പോലീസിനെയും ഉപയോഗിച്ച് തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് പറഞ്ഞ് വനിത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രംഗത്തെത്തിയിരുന്നു. അച്ഛന് പിന്നാലെ സഹോദരന്‍ അരുണ്‍ വിജയ്, സഹോദരിയുടെ ഭര്‍ത്താവ് സംവിധായകന്‍ ഹരി, ഡാന്‍സ് മാസ്റ്ററും നടനുമായ റോബര്‍ട്ട് എന്നിവര്‍ക്കെതിരേ വനിത രംഗത്ത് വന്നിരുന്നു.

താനും റോബര്‍ട്ടും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് വനിത ഒരു അഭിമുഖത്തിൽ പറഞ്ഞത്. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നുവെന്നും അവർ പറഞ്ഞു. റോബര്‍ട്ട് ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതു നടന്നില്ലെന്നും വനിത വെളിപ്പെടുത്തി. എന്നാൽ വനിതയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ റോബർട്ട്. 

വനിതയെ താന്‍ പ്രണയിച്ചിട്ടില്ലെന്നും അവര്‍ പറയുന്നത് കള്ളമാണെന്നുമാണ് റോബര്‍ട്ട് പറയുന്നത്. വനിതയ്‌ക്കൊപ്പം ഒരു സിനിമ നിര്‍മിച്ചിട്ടുണ്ടെന്നല്ലാതെ മറ്റു തരത്തിലുള്ള ഒരു ബന്ധവുമില്ല. വിവാഹിതനായ തനിക്ക് ഒരു മകളുണ്ടെന്നും സന്തോഷത്തോടെ ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വനിതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നും റോബര്‍ട്ട് വ്യക്തമാക്കി. വിജയകുമാറിന്റെയും ആദ്യഭാര്യയും നടിയുമായിരുന്ന മഞ്ജുളയുടെയും മകളാണ് വനിത. വനിതയുടെ അർധ സഹോദരനാണ് അരുൺ വിജയ്.