priya-viral-video

 

'ട്രോളൻമാർക്കു പണിയായി' എന്ന തലവാചകത്തോടെയാണ് ചലച്ചിത്രതരം പ്രിയ വാര്യര്‍ പുതിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മാമ്പഴക്കാലം' എന്ന ചിത്രത്തിലെ 'കണ്ടു കണ്ടു കൊതികൊണ്ടു നിന്ന കുയിലേ' എന്ന ഗാനമാണ് താരം ആലപിച്ചിരിക്കുന്നത്.  ഇൗ പാട്ട് എന്തിന് വേണ്ടിയാണെന്ന് കാര്യം ഏറെ ഗൗരവം നിറഞ്ഞതാണ്. രോഗബാധിതരായ കുട്ടികൾക്ക് ചികിൽസയ്ക്ക് പണം കണ്ടെത്താനാണ്  പ്രിയയുടെ ഇൗ അഭ്യർഥന.

 

ലൈ സിൻഡ്രം ബാധിച്ച കുട്ടികൾക്കായി സാമ്പത്തിക സഹായം നൽകുന്നതിനായിരുന്നു പ്രിയയുടെ അഭ്യർഥന. സഹായം നൽകാൻ  സാധിക്കുന്ന  ആളുകൾ ധനസഹായമായോ ആയോ അല്ലെങ്കിൽ ഒരുപാട്ടു പാടി പങ്കുവെക്കുകയോ ചെയ്താൽ അവർക്കൊരു സഹായമായിരിക്കും. ബന്ധുവായ ഒരു കുഞ്ഞിന് ഈ അസുഖമുണ്ടെന്നും എല്ലാവരുടെയും സഹായം അഭ്യർഥിക്കുന്നതായും പ്രിയ വാര്യർ പറഞ്ഞു. 

 

ട്രോളാൻ ഒരുങ്ങി വരുന്നവരും പ്രിയയുടെ ഇൗ നല്ല നീക്കത്തിന് പിന്തുണ നൽകുകയാണ്. നേരത്തെ പ്രിയ വാര്യരുടെ  പരസ്യങ്ങൾക്ക്  മോശം രീതിയിലുള്ള കമന്റുകളും ട്രോളുകളും വന്നിരുന്നു. ഒരു അഡാറ് ലൗവ്വിലെ ഗാനം ഫ്രിക്ക് പെണ്ണേ എന്ന ഗാനത്തിനു വലിയ വിമർശനം ഉയർന്നിരുന്നു.