‘ഞാൻ ഹമീദാണ്. ഉമ്മാനെ കണ്ടുപിടിക്കാൻ വന്നതാണ്. മേരാ ഉമ്മാ കഹാഹേ ചേട്ടാ..’ ടൊവീനോ തോമസ് നായകനായെത്തുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. വാപ്പാന്റെ ഭാര്യമാരിൽ ഉമ്മാനെ തേടി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ടൊവിനോയ്ക്കൊപ്പം ഉർവശി, മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. ജോസ് സെബാസ്റ്റ്യനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാനാണ് ഫെയ്സ്ബുക്കിലൂടെ ടീസർ പുറത്തിറക്കിയത്. 

 

സിനിമയുടെ സാങ്കേതികവശങ്ങളിലും വമ്പൻമാരാണ്. സംഗീതം ഗോപിസുന്ദർ, എഡിറ്റിങ് മഹേഷ് നാരായണൻ, ആർട്–സന്തോഷ് നാരായണൻ. സ്പാനിഷ് ഛായാഗ്രാഹകൻ ജോർഡി പ്ലാനെൽ ആണ് ക്യാമറ. നിർമാണം ആന്റോ ജോസഫും സി. ആർ സലിമും ചേർന്ന് നിർവഹിക്കുന്നു. ജോസ് സെബാസ്റ്റ്യൻ, ശരത് ആർ.നാഥ് എന്നിവരാണ് തിരക്കഥ. ഓസ്ട്രേലിയയിൽ ഫിലിം സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ജോസ് സെബാസ്റ്റ്യന്റെ ആദ്യസംവിധാന സംരംഭമാണ് ഇത്. ലിജോ ജോസ് പെല്ലിശേരിയ്ക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.