tovino-unni-mukundan

ടൊവീനോയെ കണ്ട് ഇതുതാനല്ലയോ ഉണ്ണി മുകുന്ദന്‍ എന്ന ശങ്കയിൽ ഒരു സ്ത്രീ ഓടിവന്നു കെട്ടിപ്പിടിച്ച കഥ അദ്ദേഹം തന്നെയാണ് പറഞ്ഞത്. മഴവിൽ മനോരമയിലെ 'നെവർ ഐ ഹാവ് എവർ' എന്ന എന്ന പരിപാടിക്കിടെയായിരുന്നു ചിരിയുണർത്തിയ പങ്കുവെയ്ക്കല്‍. ഇപ്പോൾ അതുമായി ബന്ധപ്പെട്ടൊരു വിശേഷമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

മായാനദി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിെടയായിരുന്നു സംഭവം. അന്ന് ടൊവീനോ പറഞ്ഞതിങ്ങനെ:
‘മായാനദി എന്ന ചിത്രത്തിന്റെ ഭാഗമായി ചെന്നൈയ്ക്ക് പോകാൻ നിൽക്കുമ്പോഴാണ് ഇൗ സംഭവം. വിമാനത്താവളത്തിൽ   നിൽക്കുമ്പോഴാണ് അതെ ഫ്ലൈറ്റിൽ ദുൽഖർ സൽമാനും ചെന്നൈയ്ക്ക് പോകാൻ എത്തിയത്, വിമാനത്താവളത്തിൽ ഞങ്ങൾ ഒരുമിച്ച് സംസാരിച്ചുനിൽക്കുമ്പോഴാണ് ദുരെ നിന്നും ഒരു ചേച്ചി ഞങ്ങളെ തിരിച്ചറിഞ്ഞത്. കൂടിനിന്നവരെ തള്ളിമാറ്റി ചേച്ചി ഒാടി വരികയാണ്. അപ്പോൾ എനിക്ക് തോന്നി ഇത് ദുൽഖറിനെ കണ്ടിട്ടുള്ള വരവാണ്. കുറച്ച് അസൂയയും തോന്നി. ഞാൻ അധികം ശ്രദ്ധക്കൊടുക്കാതെ നിന്നപ്പോൾ ചേച്ചി ദുൽഖറിനെ ശ്രദ്ധിക്കാതെ എന്റെ നേർക്ക് ഒരു വരവ്.

ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി. ചേച്ചി ഒാടിവന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് ഒരു പേരു വിളിച്ചു. ‘ഉണ്ണി മുകുന്ദാ...! ഞാൻ നിങ്ങളുടെ ആരാധികയാണെ’ന്ന്. ജീവിതത്തിൽ അങ്ങനെ ചമ്മിയ നിമിഷം വേറെ ഇല്ല. ഞാൻ തിരുത്താനും പോയില്ല. ചേച്ചി എനിക്ക് കയ്യൊക്കെ തന്ന് ചിരിച്ച് സന്തോഷത്തോടെ ഉണ്ണി മുകുന്ദനെ കണ്ട സന്തോഷത്തിൽ നടന്നുപോയി. ഇതൊക്കെ കണ്ട് നിന്ന് ദുൽഖറിന്റെ മുഖത്ത് വന്ന ആ ചിരി അത് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല. എന്നാലും എന്റെ ഉണ്ണി മുകുന്ദാ..’

ടൊവിനോയുടെ ഈ ചമ്മൽ നിമിഷത്തെ മനോഹരമായൊരു കാർട്ടൂണാക്കി മാറ്റിയിരിക്കുകയാണ് ഒരു ആരാധകൻ ഇപ്പോൾ. ചിത്രമടക്കം ''അതും വരച്ചോ'' എന്ന അടിക്കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ വിശേഷം പങ്കുെവച്ചത്. ''