നടൻ ജയൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി. ഇന്ന് രാവിലെ കൊല്ലം കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിൽ വച്ച് ആയിരുന്നു വിവാഹം. ഇരുവരും മുൻപേ വിവാഹിതരാണ്. ആദിത്യന്റെ നാലാമത്തെ വിവാഹം ആണിത് എന്നു പറയപ്പെടുന്നു. ആദിത്യനു മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്. ക്യാമറാമാൻ ലോവൽ ആയിരുന്നു അമ്പിളി ദേവിയുടെ മുൻ ഭർത്താവ്. ആ ബന്ധത്തിൽ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. 2009 ലാണു നോവലും അമ്പിളി ദേവിയും വിവാഹിതരായത്.

 

ആദിത്യൻ അനശ്വര നടൻ ജയന്റെ അനുജന്റെ മകൻ ആണ്. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രൻ പിള്ളയുടെയും മകളാണ് അമ്പിളി. കല്യാണ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സീരിയൽ ലോകവും.