sarjano-khalid

സർജാനോ ഖാലിദ്- സിനിമയിൽ ഈ പേര് പുതിയതാണ്. പക്ഷേ തുടക്കക്കാരൻറെ ആശങ്കകളേതുമില്ലാതെയാണ് ഈ പതിനെട്ടുകാരന്‍ 'ജൂണ്‍' എന്ന സിനിമയിൽ അഭിനയിച്ചത്. ജൂണിലെ നോയലും താനും തമ്മിൽ വലിയ അന്തരങ്ങളൊന്നുമില്ലെന്നു പറയുന്നു സർജാനോ‍.

കോഴിക്കോട് നാഥാപുരം സ്വദേശിയാണ് സര്‍ജാനോ ഖാലിദ്. ഫ്രൈഡേ ഫിലിംസിന്റെ കാസ്റ്റിംങ് കോള്‍ കണ്ടാണ് ഓഡിഷനെത്തിയത്.

നോയലും സര്‍ജാനോയും

വിദേശത്തു നിന്നും നാട്ടില്‍ പഠിക്കാൻ വരുന്ന കഥാപാത്രമാണ് നോയൽ. ഞാനും പല സ്കൂളുകളിൽ മാറിമാറി പഠിച്ചിട്ടുണ്ട്. പ്ലസ് വൺ, പ്ലസ് ടു ഖത്തറിലാണ് പഠിച്ചത്. ഞങ്ങൾ എല്ലാവരും വളരെ അടിച്ചുപൊളിച്ച് ആസ്വദിച്ചാണ് ചെയ്തത്. നോയൽ എന്ന കഥാപാത്രത്തിൻറെ 50 ശതമാനവും ഞാൻ തന്നെയാണ്. ബാക്കി കഥാപാത്രത്തിന് അനുസരിച്ചുള്ള മാറ്റങ്ങളേ വരുത്തിയിട്ടുള്ളൂ. ആദ്യമായി ക്യാമറക്കു മുൻപില്‍ നിക്കുമ്പോഴുള്ള ചെറിയ പേടിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് പെട്ടെന്നു മാറി.

രജിഷക്കൊപ്പം

ഓഡിഷനെത്തിയപ്പോഴാണ് രജിഷയാണ് നായികയെ‌ന്ന് അറിയുന്നതും കാണുന്നതും‌. അന്ന് ഞങ്ങള്‍ തമ്മിൽ ഒരു കോംപിനേഷൻ സീൻ ചെയ്യാൻ ഉണ്ടായിരുന്നു. അന്നു മുതല്‍ ഇന്നു വരെ രജിഷ എന്നെ ഓരോ ടിപ്സ് ഒക്കെ പറഞ്ഞുതന്ന് സഹായിച്ചിട്ടുണ്ട്. അത്തരമൊരു നായികയെ കിട്ടിയത് ഭാഗ്യമാണ്. പക്ഷേ രജിഷ ചെയ്തത്രയൊന്നും സിനിമക്കു വേണ്ടി ഞാൻ കഷ്ടപ്പെട്ടിട്ടില്ല കേട്ടോ. രജിഷ ചെയ്ത അത്രക്കൊന്നും ആരും ചെയ്തില്ല.

ഫ്രൈഡേ ഫിലിം ഹൗസ്

സിനിമയും പാട്ടുകളുമൊക്കെ ഞങ്ങളുടെ പ്രൊഡ്യൂസർ ആളുകളിലേക്കെത്തിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. എങ്ങനെയാണ് ഒരു ചിത്രം മാർക്കറ്റ് ചെയ്യേണ്ടതെന്ന് വിജയ് സാറിന് നന്നായറിയാം. ഫ്രൈഡേ ഫിലിം ഹൗസ് വഴി സിനമയിലേക്കെത്തിയതു തന്നെ ഭാഗ്യമാണ്.

വിഡിയോ കാണാം: