ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ഫെബ്രുവരി 22നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഇതിലേയ്ക്ക് ദിലീപിനെ നായകനായി നിർദേശിച്ചത് മോഹൻലാൽ ആണെന്ന് അജുവർഗീസ്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അജുവിന്റെ വെളിപ്പെടുത്തൽ.
നാല് വർഷം മുൻപാണ് ബി.ഉണ്ണികൃഷ്ണൻ മോഹൻലാലിനോട് ചിത്രത്തിന്റെ കഥ പറയുന്നത്. കഥ കേട്ട ശേഷം മോഹൻലാൽ ദിലീപിനെ നായകവേഷത്തിലേയ്ക്ക് നിർദേശിക്കുകയായിരുന്നു. നീതി എന്നാണ് ചിത്രത്തിന് ആദ്യം നൽകാൻ ഉദ്ദേശിച്ച പേര്. സംസാര വൈകല്യമുള്ള കഥാപാത്രമാണ് ബാലൻ വക്കീൽ. മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ നായിക.
ഗോപീ സുന്ദറും രാഹുൽ രാജും ചേർന്നാണ് ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത്. ചിത്രത്തിൽ ആക്ഷൻ നിർവഹിക്കുന്നത് റാം ലക്ഷ്മൺ, സ്റ്റണ്ട് ഷിവ, മാഹിയ ശശി, സുപ്രീം സുന്ദർ എന്നിവരാണ്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു. ഇനിയും ദിലീപിന്റേതായി പുറത്തിറങ്ങാൻ നിരവധി ചിത്രങ്ങളുണ്ട്.