ഒരു കാലത്ത് സ്ക്രീനിൽ നിറഞ്ഞു നിന്ന താരമായിരുന്നു നടി അംബിക. 1970 കളിലും 80 കളിലും നടിയുടെ തിരക്കേറിയ ദിനങ്ങളായിരുന്നു. എന്നാൽ 1990 നു ശേഷം അംബികയെ സിനിമാരംഗത്ത് കാണാതായി.

 

അഭിനയിക്കാൻ ആരും വിളിക്കാത്തതു കൊണ്ടാണ് വരാത്തതെന്ന് നടി പറയുന്നു. വിളിച്ചാൽ വരും, അഭിനയിക്കും. ഞാൻ വിദേശത്ത് സെറ്റിൽ ആണെന്നു കരുതിയാണ് ആരും വിളിക്കാത്തതെന്നു കരുതുന്നു. എന്നാൽ ആ സംശയം ഇവിടെ തീർക്കുന്നു. ഞാനും മകനും ചെന്നൈയിലാണ് താമസം. 

 

കേരളത്തിലെ അവാർഡ് ചടങ്ങളുകൾക്ക് വരുന്നത് സന്തോഷമാണ്. കേരളത്തിൽ അവാർഡ് ചടങ്ങുകൾക്ക് പോകുന്നതു തന്നെ സന്തോഷമുള്ള കാര്യമാണ്. മലയാളം സംസാരിക്കുന്ന, മലയാളികള്‍ മാത്രമുള്ള അവാർഡ് നൈറ്റ്സ് രസമുള്ള കാര്യമാണ്. പഴയ കാല ആളുകളെ ഇവിടെ കാണാന്‍ കഴിയും. ഇവിടെത്തന്നെ കുടുംബപുരാണം സിനിമയിലെ ടീം ഉണ്ടായിരുന്നു. അവരെയൊക്കെ കാണാന്‍ സാധിച്ചു. ഇതൊക്കെ സന്തോഷമുള്ള കാര്യങ്ങളാണ്. ഞാൻ അമേരിക്കയിലോ മറ്റോ അല്ല, മദ്രാസിൽ തന്നെയാണു താമസിക്കുന്നത്. അത് ഒരിക്കൽക്കൂടി പറയുകയാണ്.’ – അംബിക പറഞ്ഞു. വനിത ഫിലിം അവാര്‍ഡിൽ അതിഥിയായി എത്തിയപ്പോഴാണ് അംബിക ഇക്കാര്യം വ്യക്തമാക്കിയത്