‘എന്ത് പ്രഹസനമാണ് സജീ... യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ.. എത് ടൈപ്പ് ചേട്ടനായാലും ബേബി മോളെ എടീ പോടീന്ന് ഒന്നും വിളിക്കരുത്..’ സമീപകാലത്ത് സോഷ്യൽ ലോകത്തും തിയറ്ററിലും ഒരുപോലെ വിജയിച്ച ഡയലോഗുകളാണിത്. ഒന്നിലേറെ തവണ കാണാൻ തോന്നിപ്പിക്കുന്ന തരത്തിൽ എന്തോ മാജിക് കുമ്പളങ്ങി നൈറ്റ്സിൽ ഉണ്ടെന്ന് ചിത്രം കണ്ടിറങ്ങിയവരും കുറിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിൽ നിന്നും ഒഴിവാക്കിയ സീനുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. കുമ്പളങ്ങിയിലെ ഇൗ ആണുങ്ങൾ അമ്മയെ കാണാൻ പോകുന്നിതിന് മുൻപുള്ള സീനാണ് ഇത്.  സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം, മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് സീനില്‍ ഉള്ളത്. മികച്ച പ്രതികരണമാണ് ഈ ഡിലീറ്റഡ് രംഗത്തിനും സോഷ്യൽ മീഡിയ നൽകുന്നത്.

മധു.സി.നാരായണനാണ് കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം പുഷ്‌കരനാണ് തിരക്കഥ. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സൗബിനെയും ഷെയ്നിനെയും കൂടാതെ ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.