kiara-adwani-haircut-21

സ്വന്തം മുടി തലങ്ങും വിലങ്ങും മുറിച്ച് ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് നടി കിയാര അദ്വാനി. റാപ്പ് സോങ്ങും പാടി കത്രികയെടുത്ത് കണ്ണാടിയിൽ നോക്കിയിരുന്ന് മുടി മുറിക്കുകയാണ് കിയാര. 

 

ഇടതൂർന്ന കിയാരയുടെ മുടിക്ക് ആരാധകരേറെയായിരുന്നു. തിരക്കേറിയ ജീവിതരീതിക്കൊപ്പം മുടിക്ക് ആവശ്യമായ പരിചരണം നല്‍കാൻ കഴിയാത്തതിനെക്കുറിച്ചാണ് കിയാര റാപ്പ് സോങ്ങിൽ പറയുന്നത്. ഇനി മുടി മുറിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും പറയുന്നു. 

 

കഴുത്തൊപ്പം നീളത്തിലാണ് മുടി മുറിച്ചിരിക്കുന്നത്. ഏതെങ്കിലും ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമാണോ മുടി മുറിക്കലെന്ന് വിഡിയോ കണ്ടവർ ചോദിക്കുന്നു. എന്നാൽ നീണ്ട മുടി തനിക്കിഷ്ടമായിരുന്നുവെന്നും ശരിയായ പരിചരണം നൽകാൻ കഴിയാത്തതിനാൽ മുറിക്കുകയായിരുന്നുവെന്നും കിയാര വ്യക്തമാക്കി. 

 

മഹേന്ദ്രസിങ് ധോണിയുടെ കഥ പറഞ്ഞ എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിലൂടെയാണ് കിയാര ശ്രദ്ധിക്കപ്പെടുന്നത്. ലസ്റ്റ് സ്റ്റോറീസ്, കലങ്ക്, ഭാരത് അനേ നീനു തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കിയാര.