കോടികള്‍ കൊയ്ത ബാഹുബലി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കെ.വി.വിജയേന്ദ്രപ്രസാദ് മലയാള സിനിമയിലേക്ക്. ബാഹുബലിയൊരുക്കിയ എസ്.എസ്.രാജമൗലിയുടെ അച്ഛനായ വിജയേന്ദ്രപ്രസാദ് യുവസംവിധായകന്‍ വിജീഷ് മണിയുടെ ബിഗ് ബജറ്റ് ചിത്രത്തിനായാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.
ബാഹുബലിയെന്ന വലിയ ഹിറ്റിനായി തൂലിക ചലിപ്പിച്ച വിജയേന്ദ്രപ്രസാദ് . 1988മുതല്‍ ഇതുവരെ തിരക്കഥയൊരുക്കിയ ഇരുപത്തിയഞ്ചില്‍പരം ചിത്രങ്ങളില്‍ ബഹുഭൂരിപക്ഷവും ഹിറ്റാക്കിയ തിരക്കഥാകൃത്ത്. ബാഹുബലിക്ക് പുറമെ ഈച്ച, മഗധീര, മണികര്‍ണിക ദ ക്വീന്‍ ഒാഫ് ഝാന്‍സി , ബജ്റംഗി ഭായിജാന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുെടയെല്ലാം തിരക്കഥാകൃത്ത്. സെപ്തംബറില്‍ ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന മലയാളചിത്രത്തിനായാണ് വിജയേന്ദ്രപ്രസാദ് തിരക്കഥയൊരുക്കുന്നത്. ഹൈദരാബാദില്‍ ഇതുസംബന്ധിച്ച് വിജയേന്ദ്രപ്രസാദ് തന്നെയാണ്പ്രഖ്യാപനം നടത്തിയതും.
കൂടുതല്‍ വിവരങ്ങള്‍ പക്ഷെ സസ്പെന്‍സാണ്. അമ്പത്തിയൊന്ന് മണിക്കൂര്‍ രണ്ട് മിനിറ്റ് സമയം കൊണ്ട് തിരക്കഥയൊരുക്കി വിശ്വഗുരു എന്ന സിനിമ സംവിധാനംചെയ്തും ഇരുള എന്ന ആദിവാസി ഭാഷയില്‍ നേതാജി എന്ന സിനിമ സംവിധാനം ചെയ്തും ഗിന്നസ് ബുക്കില്‍ ഇടംനേടിയ ആളാണ് ചിത്രത്തിന്റെ സംവിധായകനായ വിജീഷ് മണി.