balabhaskr10

TAGS

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന് പിറന്നാൾ ആശംസകൾ നേർന്ന് ഉറ്റസുഹൃത്തായ സ്റ്റീഫൻ ദേവസി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നത്.

'ഹാപ്പി ബർത്ത് ഡേ ബാലാ. നമ്മൾ ഒന്നിച്ച് പങ്കിട്ട ഓർമ്മകളെ ഞാൻ എപ്പോഴും ഓർത്തെടുക്കാറുണ്ട്. ആ തമാശകളും ചിരിയും എല്ലാം. നീ എനിക്ക് എന്നും അങ്ങേയറ്റം സ്പെഷ്യൽ ആയിരുന്നു. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. നിന്നെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു കൂട്ടുകാരാ ' എന്നായിരുന്നു സ്റ്റീഫൻ ദേവസിയുടെ കുറിപ്പ്. ഇരുവരും ആശ്ലേഷിച്ച് നിൽക്കുന്ന ചിത്രവും ഇതോടൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്തംബറിലാണ് തൃശ്ശൂരിൽ നിന്നും ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നത് വഴി ബാലഭാസ്കറും കുടുംബവും സ​​ഞ്ചരിച്ച കാർ കഴക്കൂട്ടത്തിനടുത്ത് വച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ചും ബാലഭാസ്കർ ഒക്ടോബർ രണ്ടിനും മരിക്കുകയായിരുന്നു. ഭാര്യ ലക്ഷ്മിയും സുഹൃത്ത് അർജ്ജുനും മാത്രമാണ് രക്ഷപെട്ടത്.