സിനിമ ട്രെയ്്ലറില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ വിമര്‍ശിച്ചതോടെ  നടന്‍ ജയം രവിക്കെതിരെ തമിഴകത്ത് പ്രതിഷേധം. ജയം രവിയുടെ ഏറ്റവും പുതിയ സിനിമ കോമാളിയുടെ ട്രെയ്്ലറിലാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം വൈകിയെടുത്ത തീരുമാനമാണെന്ന രീതിയിലുള്ള വിമര്‍ശനമുള്ളത്. ട്രെയ്്ലര്‍ പുറത്തിറങ്ങിയതോടെ സിനിമ ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുയാണ് തലൈവര്‍ ഫാന്‍സ്.

 

തലൈവരെ തൊട്ടു കളി വേണ്ടായെന്നാണ് ജയം രവിക്കു ആരാധകര്‍ നല്‍കുന്ന നിര്‍ദേശം. കാജള്‍ അഗര്‍വാളും ജയം രവിയും മുഖ്യവേഷത്തിലെത്തുന്ന കോമാളിയെന്ന സിനിമയുടെ ട്രെയ്്ലറിലെ അവസാന ഭാഗത്തെ ഈ സംഭാഷമാണ് വിവാദമായത്. 

 

16 വര്‍ഷത്തെ അബോധവസ്ഥയില്‍ നിന്നുണരുന്ന കഥാപാത്രം ചുറ്റിലും കാണുന്നതാണ് ട്രെയ്്ലറിലുള്ളത്. ഏതുവര്‍ഷമെന്ന ചോദ്യത്തിനു 2016 എന്നുപറയുമ്പോള്‍ ടി.വിയില്‍ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രഖ്യാപനം നടത്തുന്നാണ് ജയം രവി കാണുന്നത് .തുടര്‍ന്ന് 1996 ആണെന്നു പറഞ്ഞു അലറുന്നതാണ് വിവാദ ഭാഗം.  രജനിയുടെ പേരുപയോഗിച്ചത് വിലകുറഞ്ഞ പ്രചാരണ തന്ത്രമാണെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം. ബൈക്കോട്ട് കോമാളിയെന്ന ഹാഷ് ടാഗ് ഇതിനകം ടിറ്ററില്‍ ട്രന്‍ഡായി കഴിഞ്ഞു.  ജയലളിതയ്ക്ക് വോട്ടു ചെയ്താല്‍ തമിഴ്നാടിനെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ലെന്ന രജനീകാന്തിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ തോറ്റിരുന്നു. ആസമയത്ത് രാഷ്ട്രീയത്തിലിറങ്ങാതെ ഇരുപതു വര്‍ഷം കാത്തിരുന്നതിനെയാണ് സിനിമ വിമര്‍ശിക്കുന്നത്.