കരിയറിനിടെ രണ്ടുതവണ കാസ്റ്റിങ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി രോഹിണി റെഡ്ഡി. ബിഗ് ബോസ് റിയാലിറ്റി ഷോക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. എലിമിനേഷൻ എപ്പിസോഡിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. 

 

ബിടെക് കഴിഞ്ഞ് സിനിമാ താത്പര്യവുമായി മുന്നോട്ടുപോകുന്നതിനിടൊണ് ആദ്യം മോശം അനുഭവമുണ്ടായത്. സിനിമക്ക് മുന്നോടിയായി ടെലിവിഷനിൽ അവസരത്തിനായി ശ്രമിച്ചിരുന്നു. അങ്ങനെ, ഒരു സീരിയലിൽ കോമഡി റോളിൽ അഭിനയിക്കാനുള്ള അവസരം കിട്ടി. 

 

അതിനുശേഷം മാനേജർ കമ്മിറ്റ്മെന്റ് തരണമെന്ന് പറഞ്ഞത്. ആദ്യം കേട്ടപ്പോൾ മനസ്സിലായില്ല. പിന്നീടാണ് അവരുടെ ലക്ഷ്യം മറ്റ് പലതുമായിരുന്നുവെന്ന് മനസ്സിലാക്കിയത്. ഇതോടെ ആ അവസരം നിഷേധിച്ചു. സമാനമായ കാര്യമായിരുന്നു പിന്നീടും ആവർത്തിച്ചതെന്നും പഠനം പൂർത്തിയാക്കിയതിന് പിന്നാലെ താൻ അഭിനയരംഗത്തേക്ക് കടക്കുകയാണെന്നറിഞ്ഞപ്പോൾ കുടുംബം എതിർത്തിരുന്നുവെന്നും രോഹിണി പറഞ്ഞു.