പുതിയ തലമുറ അധികം കേട്ടിട്ടില്ലാത്ത ഒരു നടിയെ പരിചയപ്പെടാം ഇനി. അറുപതുകളില്‍ മിന്നും താരമായി മാറിയെങ്കിലും വിവാഹത്തിനുശേഷം അമേരിക്കയിലേക്കു കുടിയേറിയ നടിയാണ് അംബികാ സുകുമാരന്‍. നീണ്ട ഇടവേളയ്ക്കു ശേഷം കേരളത്തിലെത്തിയ അംബിക, തന്‍റെ പഴയ സിനിമാ ജീവിതത്തെക്കുറിച്ച് മനോരമ ന്യൂസിനോട് മനസു തുറക്കുന്നു.