അപ്രതീക്ഷിതമായ കൺമുന്നിൽ മമ്മൂക്ക, ആരാധികയുടെ അമ്പരപ്പിന് മുന്നിൽ വാക്കുകൾ പുറത്തേക്ക് വന്നില്ല, പൊട്ടിക്കരഞ്ഞ് കൊണ്ട് ഒാടിയെത്തി. മുഖത്ത് ഗൗരവം സൂക്ഷിക്കുന്ന മമ്മൂട്ടി ഇതുവായിച്ചെടുത്തു. ഒരു മകളെ പോലെ അദ്ദേഹത്തോട് ചേർന്ന് നിന്ന് അവൾ കരഞ്ഞു. ഒടുവിൽ അവളെ തൊട്ട് മമ്മൂട്ടി ചോദിച്ചു. എന്താ മോളെ പേര്?. ആ ചോദ്യത്തിന് അവൾ ഉത്തരം പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല. മമ്മൂട്ടി വീണ്ടും ചോദ്യം ആവർത്തിച്ചു കരഞ്ഞുകൊണ്ട് തന്നെ അവൾ മറുപടി പറഞ്ഞു. നക്ഷത്ര.. എവിടെയാ വീട്? കോഴിക്കോട്.. അവൾക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് നന്നായി പഠിക്കണം എന്ന് ഉപദേശിച്ചാണ് താരം പിരിഞ്ഞത്. അപ്പോഴും മമ്മൂക്കയെ കണ്ട അമ്പരപ്പ് നക്ഷത്രയുടെ മുഖത്ത് തെളിഞ്ഞുനിന്നു. വിഡിയോ കാണാം.