മകനെ റാഗ് ചെയ്ത് അച്ഛന്‍. നടന്‍ ചിയാന്‍ വിക്രം മകന്‍ ധ്രുവിനെ അവതരിപ്പിക്കുന്ന വേളയില്‍ രസകരമായ നിമിഷങ്ങള്‍. ആദിത്യവര്‍മ എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വെള്ളിയാഴ്ച ഈ ചിത്രം തീയറ്ററുകളിലെത്തും. മലയാളത്തിലെ ഇഷ്ടനടന്‍ ആരെന്ന ചോദ്യത്തിന് ധ്രുവ് ആദ്യം ഉത്തരംനല്‍കിയത് ദുല്‍ഖര്‍ സല്‍മാന്‍ സാര്‍ എന്ന്, പിന്നീട് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേര് പറഞ്ഞു. പിന്നെ മലയാളസിനിമയെക്കുറിച്ചായി പ്രശംസ. 

കുമ്പളങ്ങി നൈറ്റ്സ് നിങ്ങള്‍ കണ്ടില്ലേ... എന്ന ധ്രുവിന്റെ ചോദ്യത്തിന് പിന്നാലെയായിരുന്നു വിക്രമിന്റെ കുസൃതി. പൊതുവേദിയില്‍ മകനെ റാഗുചെയ്യരുതെന്ന് ആദ്യവര്‍മയിലെ നായിക പ്രിയ ആനന്ദ് പറഞ്ഞു. വിഡിയോ കാണാം. 

സ്വന്തം മേഖലയില്‍ അരങ്ങേറ്റംകുറിച്ച മകനെ അവതരിപ്പിച്ച അച്ഛനെയാണ് വാര്‍ത്താസമ്മേളനത്തില്‍ കണ്ടത്. നടന്‍ ചിയാന്‍ വിക്രമാണ് മകന്‍ ധ്രുവിനെ മാധ്യങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നത്. അച്ഛന്റെ മകന്റെയും വര്‍ത്തമാനങ്ങള്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഹൃദ്യമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. 

ആദിത്യവര്‍മ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചധ്രുവ് അച്ഛന്‍ വിക്രമിന്  പിന്നാലെയാണ് എത്തിയത്. വെള്ളിയാഴ്ച തീയറ്റുകളിലെത്തുന്ന മകന്റെ ആദ്യസിനിമ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ചങ്കിടിപ്പിലാണ് അച്ഛന്‍.  

കാരണം അത്രമേല്‍ ഈ സിനിമയുമായി ഇടപെട്ടു. ഇനി മകന്റെ ഊഴം. ഏതൊരച്ഛനും കേള്‍ക്കാള്‍ ആഗ്രഹിക്കുന്ന വാക്കുകളുമായി മകന്‍. അച്ഛനെയും മകനെയും വിടാതെ പിടികൂടി ആരാധകര്‍. പതിവുപോലെ ആരെയും നിരാശപ്പെടുത്താതെ വിക്രമും മകനും.