സൂപ്പർഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിലെ 'ഒരുമുറൈ വന്ത് പാർത്തായാ' എന്ന പാട്ട് പാടുന്ന അറബ് സ്വദേശിയുടെ വിഡിയോ വൈറലാകുന്നു. മലയാളത്തിന്റെ സ്വന്തം കെ.എസ് ചിത്രയ്ക്കൊപ്പമാണ് സൗദി പൗരനായ അഹമ്മദ് സുൽത്താൻ അൽ മൽമാണി പാടുന്നത്. സൗദിയിൽ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായായിരുന്നു ഈ പ്രകടനം. പാട്ടു കഴിഞ്ഞതും ചിത്ര മനസ് നിറഞ്ഞ് അഹമ്മദ് സുൽത്താനെ അഭിനന്ദിക്കുകയും ചെയ്തു.
സൽമാൻ ഖാൻ അഭിനയിച്ച ‘ലവ്’ എന്ന സിനിമയിലെ ‘സാത്തിയ തൂനെ ക്യാകിയ’ എന്ന സൂപ്പർ ഹിറ്റ് ഗാനവും സ്റ്റേജ് ഷോയ്ക്കിടെ അദ്ദേഹം ചിത്രയ്ക്കൊപ്പം ആലപിച്ചു.
പാടാൻ അത്യാവശ്യം ബുദ്ധിമുട്ടുള്ള പാട്ടാണെങ്കിലും മനോഹരമായാണ് അഹമ്മദ് സുൽത്താൻ പാടുന്നതെന്ന് ആസ്വാദകർ പറയുന്നു. നേരത്തെ ' വൈഷ്ണവ ജനതോ' പാടി അഹമ്മദ് സുൽത്താൻ ഇന്ത്യാക്കാരുടെ ശ്രദ്ധ നേടിയിരുന്നു.