മലയാളികളുടെ ഇഷ്ട താരദമ്പതികളായ നസ്രിയയും ഫഹദും സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ദീർഘ നാളുകൾക്ക് ശേഷം ഇരുവരും ഒന്നിച്ച്  അഭിനയിക്കുന്ന ട്രാൻസ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൻ ഹിറ്റായിരുന്നു.

 

ഇരുവും ഒന്നച്ചുള്ള സന്തോഷ നിമിഷങ്ങളും യാത്രകളുംമെല്ലാം നസ്രിയ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. ഇത്തരത്തിൽ ഷെയർ ചെയ്ത

 ഇരുവരുടേയും പ്രണയാർദ്ര ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്നെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ഫഹദിന്‍റെ ചിത്രം ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

പുഞ്ചിരിച്ച് സന്തോഷവതിയായി നിൽക്കുന്ന നസ്രിയയും ഫഹദും ആരാധകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. ചിത്രത്തിന് നിരവധി ലൈക്കുകളും കമൻറുകളുമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.