മോളിവുഡിലെ ബ്രഹ്മാണ്ട ചിത്രം മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ ഫാൻസ്‌ ഷോയുടെ  ഔദോഗിക ടിക്കറ്റ് വില്പന ലണ്ടനിൽ നടന്നു. യുകെയിലെ മമ്മൂട്ടി ഫാൻസ്‌ അസോസിയേഷന്‍ അംഗങ്ങൾ എല്ലാവരും പങ്കെടുത്ത ആഘോഷത്തിൽ ഫാൻസ്‌  ക്ലബ്‌ സെക്രട്ടറി ബിജോയ്‌ക്കു ആദ്യ ടിക്കറ്റ് നൽകി യൂറോപ്പിലെ ഏഷ്യാനെറ്റ് ഡയരക്ടര്‍ ശ്രീകുമാർ നിർവഹിച്ചു. യുകെ സ്വദേശികളായ മമ്മൂട്ടിയുടെ കടുത്ത ആരാധകര്‍ സ്റ്റീവ് വെസ്റ്റനും, മാർഗരറ്റ് മിച്ചെലും  പ്രീമിയർ ഷോയ്ക്കുള്ള ടിക്കറ്റുകൾ സ്വന്തമാക്കി. 

യുകെയിൽ റെക്കോർഡ് റിലീസിന് ഒരുങ്ങുന്ന മാമാങ്കത്തിന് ചരിത്രത്തിൽ ആദ്യമായി  10 പ്രീമിയർ ഷോ ആണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സിനിമ ആയ മാമാങ്കം vingles യൂറ്റ്യൂബ് ചാനലിന് വേണ്ടി Rft എന്റർടൈൻമെന്റസ് ആണ് വിതരണം നടത്തുന്നത്.

ചാവേറുകൾക്കൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രം പറഞ്ഞാണ് മാമാങ്കം നാളെ ലോകമാകെ തിയറ്ററുകളിൽ എത്തുന്നത്. നാല് ഭാഷകളിലായി  നാൽപത്തിയഞ്ച് രാജ്യങ്ങളിലാണ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുക.  

ഏറെ പ്രതീക്ഷയോടെ മമ്മൂട്ടി ആരാധകരടക്കം കാത്തിരിക്കുന്ന ചിത്രം. കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം നാൽപത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്. പുതിയ സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് പ്രേക്ഷകരിലേക്ക് മാമാങ്കം എത്തുന്നത്.

‌മമ്മൂട്ടിക്കൊപ്പം ബോളിവുഡ് താരം പ്രാച്ചി ടെഹ്ളാനും ഉണ്ണിമുകുന്ദനുമടക്കം വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക. പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിക്കുന്നത്.‌