allu-arjun-cry

‘ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുണ്ട് എന്റെ പിതാവ് മറ്റുള്ളവരെ പറ്റിച്ചാണ് ഇത്രയും പണമുണ്ടാക്കിയതും ഇന്ന് ഈ നിലയില്‍ എത്തിയതും എന്ന്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹം ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്..’ വാക്കുകളിൽ ഇടറി അല്ലു അർജുൻ പിതാവിനെ കുറിച്ച് പറഞ്ഞപ്പോൾ വേദിയും ഒരു നിമിഷം നിശബ്ദമായി. പുതിയ ചിത്രമായ അല വൈകുണ്ഠപുരമുലു എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് അല്ലു അർജുൻ വികാരഭരിതനായത്. തെലുങ്കിലെ പ്രശ്‌സത നിര്‍മാതാവാണ് അല്ലു അർജുന്റെ അച്ഛൻ അല്ലു അരവിന്ദ്. 

'ജീവിതത്തില്‍ ഒരിക്കല്‍ പോലും അച്ഛനോട് നന്ദി പറയാന്‍ എനിക്ക് അവസരം കിട്ടിയിട്ടില്ല. ഞാന്‍ ഒരച്ഛനായതിന് ശേഷമാണ് അദ്ദേഹത്തിന്റെ വില മനസ്സിലാക്കുന്നത്. ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുണ്ട് എന്റെ പിതാവ് മറ്റുള്ളവരെ പറ്റിച്ചാണ് ഇത്രയും പണമുണ്ടാക്കിയതും ഇന്ന് ഈ നിലയില്‍ എത്തിയതും എന്ന്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹം ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്. ഞാന്‍ അദ്ദേഹത്തെ ഈ ലോകത്ത് മറ്റെന്തിനേക്കാളും ഏറെ സ്‌നേഹിക്കുന്നു. എനിക്കൊരിക്കലും അദ്ദേഹത്തെ പോലെ ഒരു നല്ല പിതാവാകാന്‍ കഴിയുകയില്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ അടുത്തു പോലും എത്തി നില്‍ക്കാന്‍ കഴിയുകയില്ല' അല്ലു അര്‍ജുന്‍ പറഞ്ഞു.