കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റായി മുപ്പതു വര്‍ഷം പിന്നിട്ട ജയരാജ് വാര്യര്‍ക്ക് തൃശൂരിന്‍റെ ആദരം. ചിരിയും ചിന്തയും പരത്തുന്ന ജയരാജ് വാര്യര്‍ ഷോയും അരങ്ങേറി.
ജയരാജ് വാര്യരും മകള്‍ ഇന്ദുലേഖ വാര്യരും ഒന്നിച്ചു പാടിയാണ് തൃശൂരിന്‍റെ ആദരത്തിനു മറുപടി നല്‍കിയത്. മൂന്നു പതിറ്റാണ്ടായി കാരിക്കേച്ചര്‍ ഷോയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ജയരാജ് വാര്യര്‍. ആക്ഷേപ ഹാസ്യത്തിന് പുതിയ മുഖം നല്‍കി.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരുടെ സംഭാഷണ ശൈലിയിലുള്ള അവതരണം വേറിട്ടുനിര്‍ത്തി. ആദ്യം നാടക നടനായി കലാരംഗത്തേയ്ക്കു പ്രവേശിച്ചു. പിന്നീട്, കാരിക്കേച്ചര്‍ ഷോയിലൂടേയും സിനിമകളിലൂടേയും മലയാളികള്‍ക്കു മുമ്പിലെത്തി.
രാജ്യത്ത് അകത്തും പുറത്തുമായി ആയിരത്തിലേറെ വേദികളില്‍ ഷോ അവതരിപ്പിച്ചു. ഇന്നും കലാരംഗത്തുള്ള ജൈത്രയാത്ര തുടരുകയാണ്. മകള്‍ ഇന്ദുലേഖ്യ വാര്യരും അച്ഛനു പുറകെ കലാരംഗത്തുണ്ട്. തൃശൂരില്‍ ഒരുക്കിയ ആദരത്തില്‍ ചീഫ് വിപ്പ് കെ.രാജന്‍ മുഖ്യാതിഥിയായിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ആദരം ഒരുക്കിയത്.