fahad-19-02

ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിൽ ചെയ്തിരിക്കുന്നത് എന്ന് നടൻ ഫഹദ് ഫാസിൽ. അൻവറും ഞാനും പുതിയ കാര്യങ്ങളാണ് ട്രാൻസിൽ‌ ചെയ്തിരിക്കുന്നത്. താൻ നിർബന്ധിച്ചിട്ടാണ് ചിത്രത്തിന്റെ ട്രെയിലർ പോലും റിലീസ് ചെയ്തതെന്നും ഫഹദ് ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

 

''അൻവർ കേള്‍ക്കുന്നതിനും ഒരുപാട് മുൻപ് ഞാൻ ട്രാൻസിന്റെ കഥ കേട്ടിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിന്റെ ചിത്രീകരണ സമയത്താണ് ട്രാൻസിന്റെ ചർച്ചകൾ നടക്കുന്നത്. പ്രേമത്തിന്റെ റിലീസ് കഴിഞ്ഞതോടെയാണ് ഒരു പ്രോജക്ട് ആയി മാറുന്നത്. അന്ന് ഞാൻ കേട്ട കഥയല്ല ഇന്ന് ട്രാൻസിന്റേത്. 

 

''ഞാൻ നിർബന്ധിച്ചിട്ടാണ് ട്രാൻസിന്റെ ട്രെയിലർ പോലും വരുന്നത്. അൻവറിന് അത് താത്പര്യമില്ലായിരുന്നു. സിനിമ തിയറ്ററിൽ അനുഭവിച്ചാൽ മതിയെന്നായിരുന്നു അൻവറിന്. പക്ഷേ ഞാനിത് വരെ ചെയ്യാത്ത ഒരു കാര്യമായതുകൊണ്ട് പ്രേക്ഷകരെ അതിനുവേണ്ടി തയ്യാറാക്കണമെന്നുണ്ടായിരുന്നു എനിക്ക്. തിയറ്ററിലായിരിക്കും ട്രാൻസിന്റെ യഥാർഥ കാഴ്ച.

 

''കാഴ്ചയുടെ പുതിയ വിസ്മയങ്ങൾ അവതരിപ്പിച്ചിട്ടുള്ള ആളാണ് അമൽ നീരദ്. ബിഗ് ബി ആയാലും ഇയ്യോബിന്റെ പുസ്തകം ആയാലും അന്നുവരെ കാണാത്ത ലെൻസിങ്ങും മറ്റുമാണ് ഉപയോഗിച്ചത്.  അമൽ ഇല്ലാതെ ട്രാൻസിനെക്കുറിച്ച് ചിന്തിക്കാനാകില്ല. ചിത്രീകരണ സമയത്ത് തോന്നിയ കാര്യമാണിത്. നേരിട്ട് അനുഭവിച്ച കാര്യങ്ങളാണിത്.