രാഷ്ട്രീയവും ദളിത്, സത്രീ വിഷയങ്ങളുമെല്ലാം കൂട്ടിയിണക്കി ഒരുക്കിയ നീലിയെന്ന സംഗീത ആല്‍ബം യൂട്യൂബില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്നു. സിതാരാ കൃഷ്ണകുമാര്‍ പാടിയ വരികള്‍ക്ക് ദൃശ്യഭംഗി നല്‍കിയത് മഹാരാജസ് കോളജിലെ പൂര്‍വവിദ്യാര്‍ഥിയായ എല്‍ദോസ് നെച്ചൂരാണ്. 

 

ഇരുണ്ടകാലത്തിന്റെ കഥയാണ് നീലി. ചൂഷണത്തിന്റെയും അടിമത്തത്തിന്റെയും തുറന്നുകാട്ടല്‍. പെണ്ണുടലിനെ കടിച്ചുകീറിയ അന്നത്തെ തമ്പ്രാക്കന്‍മാര്‍,,നീലിയിലൂടെ പുനര്‍ജനിക്കുന്നു. 

 

ദളിതരുടെ ദുരവസ്ഥയുടെ ഓര്‍മപ്പെടുത്തല്‍കൂടിയാണ് ഈ സംഗീത ആല്‍ബം അര്‍ജന്റീന ഫാന്‍സ് കോട്ടുര്‍ കടവിലൂട ശ്രദ്ധേയനായ ശ്യാം കാര്‍ഗോസിനൊപ്പം

നയന്‍താര ചിത്രമായ ഐറയിലൂടെ ശ്രദ്ധേയമായ ഗ്രാബ്രിയലയാണ് നീലിയായി നിറഞ്ഞാടിയിയത്

 

മലയാളത്തിലെ അരങ്ങേറ്റത്തെ കുറിച്ചും ഗ്രാബ്രിയല മനസ് തുറന്നു.സിതാര കൃഷ്ണകുമാറിന്റെ മനോഹമായ ശബ്ദനത്തിന് ദൃശ്യഭംഗി പകര്‍ന്നത് സ്റ്റിജിന്‍ സ്റ്റാര്‍വ്യൂ എന്ന ക്യാമറമാനാണ്.

 

പാലക്കാടന്‍ ഗ്രാമമായ കൊല്ലങ്കോടിന്റെ ദൃശ്യചാരുത ഒട്ടുംചോരാതെ പകര്‍ത്തിയിരിക്കുകയാണ് ആല്‍ബത്തില്‍. മാസ്ക് മീഡിയ പ്രൊഡക്ഷനാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്.