mammootty-home

‘ഇച്ചാക്കായും ഞാനും പിച്ചവച്ച് നടന്ന തറവാട് വീടാണിത്. ഇത് അക്കരെ ഇക്കരെ നീന്തിയ കുളം. അന്ന് ഇൗ കുളത്തിൽ കുറേ മീനുണ്ടായിരുന്നു. ഇപ്പോൾ ഈ വീട് ചെറുതായിട്ടൊക്കെ തോന്നുമെങ്കിലും അന്നത്തെ കാലത്ത് ഇതുപോലൊരു വീട് എന്നു പറയുന്നത് നിസാരമല്ല...’ ഇതിലെ ‘ഇച്ചാക്ക’ മലയാളത്തിന്റെ മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ സഹോദരനും നടനുമായ ഇബ്രാഹിംകുട്ടിയുടെ ഇത്തവണത്തെ ‘ഇബ്രൂസ് ഡയറി’ എന്ന വ്ലോഗിൽ പങ്കുവയ്ക്കുന്നത് മമ്മൂട്ടി ജനിച്ചുവളർന്ന തറവാട് വീട്ടിനെ കുറിച്ചാണ്. 

മമ്മൂട്ടി ജനിച്ചതും 12 വയസുവരെ വളർന്നതും വൈക്കം ചെമ്പിലുള്ള ഈ വീട്ടിലാണ്. 120 വർഷത്തിലേറെ പഴക്കമുള്ള വീട് ഇപ്പോഴും പ്രൗഡിയോടെ നിൽക്കുന്നു. വിഡിയോ കാണാം.