മോഹൻലാലിന്റെ സിനിമാജീവിതത്തിലെ വലിയ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമാണ് രാജാവിന്റെ മകൻ. 1986ൽ തിയറ്ററിൽ എത്തിയ ചിത്രം ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങാവുകയാണ്. #34YearsOfRajavinteMakan എന്ന ഹാഷ് ടാഗോഡ് കൂടിയാണ് മോഹൻലാൽ ആരാധകർ ട്വിറ്ററിൽ കഴിഞ്ഞ ദിവസം ട്വീറ്റുകൾ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ 24 മണിക്കൂർ കൊണ്ട് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട മലയാള സിനിമാ ടാഗ് എന്ന റെക്കോർഡും രാജാവിന്റെ മകൻ സ്വന്തമാക്കി.
50 ലക്ഷം (അഞ്ച് മില്യൺ) ട്വീറ്റുകൾ ആണ് ഈ ഹാഷ് ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ഈ നേട്ടം ലഭിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ഒരു മില്യൺ, രണ്ടു മില്യൺ, നാല് മില്യൺ എന്നീ ഹാഷ് ടാഗ് റെക്കോർഡുകളും സൃഷ്ടിച്ചത് മോഹൻലാൽ ആരാധകർ തന്നെയാണ്.