മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആരംഭിക്കാനിരിക്കെ ‘ജോർജ്കുട്ടി’യാകാന്‍ ഒരുങ്ങി മോഹൻലാൽ. ലോക്ഡൗൺ കാലത്ത് താടി നീട്ടി വളർത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ താടിയെടുത്ത് കഥാപാത്രത്തിനാവശ്യമായ ലുക്കിലേക്ക് അദ്ദേഹം മാറി.
ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി തന്നെ നിർമിക്കുന്ന ദൃശ്യം 2 നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ ആണെന്നാണ് അണിയറക്കാർ പറയുന്നത്.
2013 ഡിസംബറിൽ റീലീസ് ചെയ്ത ‘ദൃശ്യം’ വൻ ഹിറ്റായിരുന്നു. ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. ലോക്ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ടു കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണു സിനിമ. ഇതിനു ശേഷമായിരിക്കും ഷൂട്ടിങ് നിർത്തിവച്ച മറ്റു സിനിമകളിൽ മോഹൻലാൽ അഭിനയിക്കുക.
സ്വന്തമായി സംവിധാനം ചെയ്യുന്ന ബറോസില്‍ നീണ്ട താടിയിലാണ് പ്രത്യക്ഷപ്പെടുകയെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനിടെയാണ് ദൃശ്യം 2 കയറിവന്നത്.