ചെറുപ്പത്തിലെ പ്രണയരഹസ്യങ്ങൾ തുറന്ന് പറഞ്ഞ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ജീവിത കഥയായ അൺഫിനിഷ്ഡ് എന്ന പുസ്തകത്തിലാണ് അനുഭവം പങ്കുവച്ചിരിക്കുന്നത്. പ്രിയങ്കയുടെ അമേരിക്കയിലെ സ്കൂൾ പഠനകാലത്തെ രസകരമായി നിമഷമാണിതെന്ന് പ്രിയങ്ക പറയുന്നു.

ഇന്ത്യനാപോളിസില്‍ ആന്റി കിരണിനൊപ്പം നിന്നാണ് താരം പഠിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് സഹപാഠിയായിരുന്ന ബോബ് എന്ന കുട്ടിയുമായി താൻ അഗാധ പ്രണയത്തിലായിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്. വിവാഹം കഴിക്കാന്‍ പോലും ആഗ്രഹിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി. 

ബോബ് എന്നോടൊപ്പം വീട്ടിലേക്ക് വന്നു. വളരെ നിഷ്ക്കളങ്കമായി കൈകൾ കോർത്ത് പിടിച്ച് ഞങ്ങള്‍ ഇരുവരും സോഫയിലിരുന്ന് ടിവി കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ആന്റി പടികള്‍ കയറി വീട്ടിലേക്ക് കയറിവരുന്നത് ജനലിലൂടെ കണ്ടത്. അപ്പോൾ ഉച്ചക്ക് രണ്ട് മണിയായിരുന്നു. സാധാരണ ആന്റി വരാറില്ല. എനിക്ക് പേടിയും പരിഭ്രമവുമായി. ബോബിന് പുറത്തേക്ക് പോകാന്‍ വഴിയില്ല. ഞങ്ങൾരണ്ടുപേരും എന്റെ മുറിയിലേക്ക് ഓടി ക്ലോസറ്റ് ചൂണ്ടിക്കാണിച്ച് അതില്‍ പതുങ്ങിയിരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. 

ആന്റി വീട്ടിലെത്തിയപ്പോള്‍ ഞാന്‍ പുസ്തകം തുറന്ന് പഠിക്കുന്നതായി നടിച്ചു. എന്റെ മുറിയില്‍ വന്ന് എല്ലായിടത്തും പരിശോധിക്കാന്‍ തുടങ്ങി. ഒടുവില്‍ ക്ലോസറ്റിന്റെ വാതില്‍ തുറക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ഭയന്ന് വിറച്ചു. ആന്റിയെ അത്ര ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. വാതില്‍ തുറന്നപ്പോള്‍ ബോബ് പുറത്തേക്ക് വന്നു. ഈ സംഭവം ആന്റി അപ്പോൾ തന്നെ അമ്മയെ വിളിച്ചു പറഞ്ഞു. അവൾ എന്റെ മുഖത്തുനോക്കി നുണപറഞ്ഞെന്നും അവൾ ക്ലോസറ്റിനുള്ളിൽ ഒരു ആൺകുട്ടിയെ ഒളിപ്പിച്ചുവെന്നുമാണ് ആന്റി പറഞ്ഞത്- പ്രിയങ്ക കുറിച്ചു. 