മലയാളികളുടെ പ്രിയതാരം ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. ഇതിനിടെ ബാലു എലീനയുടെ നിറവയറിൽ ചുംബിച്ച് കൊണ്ട് നില്ക്കുന്ന ചിത്രങ്ങളാണ് ആരാധകര് ഏറ്റെടുത്തരിക്കുന്നത്.

 

ഇരുവര്ക്കും അടുത്ത സുഹൃത്തുക്കൾ ചേർന്ന് നടത്തിയ ബേബി ഷവറിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

ആൺകുട്ടിയോ പെൺകുട്ടിയോ ആവട്ടെ, നീയൊരുപാട് സന്തോഷം കൊണ്ടുവരുംഎന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ബാലു കുറിച്ചു. നടൻ ആസിഫ് അലി കുടുംബസമേതം ബേബി ഷവറിൽ പങ്കെടുക്കാൻ എത്തിയിരുന്നു.  

 

 

 കഴിഞ്ഞ ജനുവരിയിലാണ് താനൊരു അച്ഛനാവാൻ പോവുന്നുവെന്ന വാർത്ത ബാലു ആരാധകരുമായി പങ്കുവച്ചത്. 2021 മേയിലാണ് കുഞ്ഞതിഥി എത്തുകയെന്നും ബാലു കുറിച്ചിരുന്നു. ബാലുവും എലീന കാതറീനും തമ്മിലുള്ള വിവാഹം 2020 ഫെബ്രുവരിയിൽ ആയിരുന്നു. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ഇരുവര്ക്കും ആശംസകഴ് നേര്ന്ന് താരങ്ങളടക്കം നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്.