വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയും കഥാപാത്രങ്ങളും പ്രമേയമാക്കി മ്യൂസിക് ആല്‍ബം പുറത്തിറക്കി. നടന്‍ വിനോദ് കോവൂരും സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയതാണ് രാജകുമാരി എന്ന പുതിയ മ്യൂസിക് ആല്‍ബം.
വായനയിലൂടെ മാത്രം മനസില്‍ പതിഞ്ഞ മജീദിനെയും സുഹറയെയും അവതരിപ്പിക്കുക എന്ന വെല്ലുവിളിയായിരുന്നു രാജകുമാരിയുടെ അണിയറപ്രവര്‍ത്തകര്‍ക്ക്.എന്നാല്‍ സാഹിത്യത്തെയും സംഗീതത്തെയും ഒരു പോലെ സ്നേഹിക്കുന്ന ആസ്വാദകരുടെ പിന്തുണ നേടാനായി എന്നതാണ് വിനോദ് കോവൂരിന്റെ ആത്മവിശ്വാസം.
വായനാക്കാരന്റെ സ്വപ്നത്തിലാണ് മജീദും സുഹറയും എത്തുന്നത്.മലയാളസാഹിത്യത്തിലെ കൂടുതല്‍ കഥാപാത്രങ്ങളെ പ്രമേയങ്ങളാക്കി മ്യൂസിക് ആല്‍ബം ഒരുക്കുക എന്ന ലക്ഷ്യമാണ് ഇനി ഉള്ളത്. ഇന്ദുലേഖ കഥാപാത്രമായി വരുന്ന മ്യൂസിക് ആല്‍ബത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.