അഞ്ച് കഥകളുമായി വരുന്ന വിശുദ്ധ രാത്രികൾ എന്ന സിനിമ നാളെ പ്രേക്ഷകർക്ക് മുന്നിലേക്ക്. ജാതി, ലൈoഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനമാണ് പ്രമേയം. സിനിമയിലെ കാച്ചിലു വള്ളിയെന്ന പാട്ട് ഇതിനോടകം തരംഗമായി കഴിഞ്ഞു.

വേട്ടയാടുന്ന അഞ്ച് കഥകളാണ് വിശുദ്ധ രാത്രികൾ. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനായ എസ്. സുനിലാണ് രചനയും സംവിധാനവും . 

അലൻസിയർ, സന്തോഷ് കീഴാറ്റൂർ, ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം തുടങ്ങിയവരാണ് അഭിനേതാക്കൾ.

സൈന OTT പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രമെത്തുന്നത്. സിനിമയിലെ കാച്ചിലു വള്ളിയെന്ന പാട്ട് ഇതിനോടകം തരംഗമായി. അൻവർ അലിയുടെ വരികളും സച്ചിൻ ബാലുവിന്റെ വരികളും. മത്തായി സുനിലും സ്മിത അംബുവുമാണ് ഗായകർ.