ജീവിത വഴിയില്‍ വേര്‍പിരിഞ്ഞ രണ്ടു താരങ്ങള്‍ ഒന്നിച്ച വാര്‍ത്തയാണ് ശ്രദ്ധിക്കപ്പെടുകയാണ്. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ നടന്‍ രഞ്ജിത്തും നടി പ്രിയ രാമനുമാണ് ആ ദമ്പതികൾ. ഔദ്യോഗികമായി വിവാഹ മോചനം നേടിയ രഞ്ജിത്തും പ്രിയ രാമനും ഇപ്പോള്‍ ഒന്നിച്ചാണ് ജീവിക്കുന്നതെന്ന് വിവിധ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2014ല്‍ വിവാഹമോചിതരായ ഇരുവരും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവര്‍ വെളിപ്പെടുത്തിയത്. സമൂഹമാധ്യമത്തില്‍ രഞ്ജിത്ത് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമായത്.
'ആരാധകരുടെ സ്‌നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു'.-പ്രിയ രാമനെ ചേര്‍ത്തു നിര്‍ത്തി രഞ്ജിത്തിന്റെ വാക്കുകള്‍. മറ്റൊരു വിഡിയോയില്‍ തന്റെ ഭര്‍ത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്.
1999 ല്‍ നേസം പുതുസ് എന്ന സിനിമയ്ക്കിടെയാണ് രഞ്ജിത്തും പ്രിയാരാമനും അടുപ്പത്തിലാകുന്നത്. വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ആ ബന്ധത്തില്‍ പിന്നീട് വിള്ളലുകളുണ്ടായി. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.