‘സത്യൻ മാഷോടൊപ്പം അന്ന് തോണി തുഴഞ്ഞൊരു പയ്യൻ..’ ആ പയ്യന്റെ അന്നത്തെ രൂപം കളറാക്കി പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രമിൽ അൽപം മുൻപ് പങ്കുവച്ച ചിത്രം ആരാധകർക്ക് ഒറ്റനോട്ടത്തിൽ മനസിലായി. പോസ്റ്റിനൊപ്പം മമ്മൂട്ടി പങ്കുവച്ച കുറിപ്പാണ് ചിത്രത്തിന്റെ കഥ പറഞ്ഞത്.
താൻ ആദ്യം അഭിനനയിച്ച ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലെ രംഗം കളർ ചിത്രമാക്കി മമ്മൂട്ടിക്ക് അയച്ചുകൊടുത്തു ഒരു ആരാധകൻ. തന്റെ ആദ്യ സിനിമാഅരങ്ങേറ്റത്തെ കളറാക്കി അയച്ചുതന്ന വ്യക്തിക്ക് ഒരുപാട് നന്ദി എന്നു പറഞ്ഞ് കൊണ്ടാണ് മമ്മൂട്ടിയുടെ കുറിപ്പ്.
1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ നിന്നാണ് ഈ ചിത്രം. മമ്മൂട്ടി തോണിതുഴയുന്ന ഒരു വിഡിയോ ആരാധകരുടെ മനസിലുണ്ട്. എന്നാൽ അതിനെ കളറാക്കിയപ്പോൾ ആളാകെ മാറിയ പോലെ എന്നാണ് കമന്റുകൾ. സത്യൻ മാഷിനൊപ്പമുള്ള ഓർമകളും അദ്ദേഹം കുറിപ്പിൽ പങ്കിടുന്നു. അന്ന് ഷോട്ടുകള്‍ക്കിടയില്‍ ഉറങ്ങുന്നതിനിടെ സത്യന് മാഷിന്റെ കാല് തൊട്ട അനുഭവവും മമ്മൂട്ടി ഓര്‍ക്കുന്നു.