മോഹൻലാലിന്റെ മരയ്ക്കാറും ആറാട്ടും ഉൾപ്പെടെയുള്ള സിനിമകൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്.  തിങ്കളാഴ്ച തിയറ്ററുകൾ തുറക്കാനിരിക്കെ മൾട്ടിപ്ലെക്സ്, തിയറ്റർ സംഘടനകളുമായി കൊച്ചിയിൽ സംയുക്ത യോഗം ചേരുകയായിരുന്നു ഫിയോക് . ഇരുപത്തിരണ്ടാം തീയതി മന്ത്രി സജി ചെറിയാനുമായുള്ള ചർച്ചയ്ക്ക് ശേഷം എല്ലാ സിനിമ സംഘടനയുടെയും അടിയന്തരയോഗം  ചേരും. സർക്കാരിന് മുന്നിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കുമെന്ന് വിശ്വാസമുണ്ടെന്നും  ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ പറഞ്ഞു