ബോക്സ് ഓഫിസിൽ വമ്പൻ വിജയം നേടി ഭീഷ്മപർവം കുതിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളിലാകെ വൈറൽ 'ചാമ്പിക്കോ' ഫോട്ടോ സെഷനാണ്. അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കളപ്പനായി നിറഞ്ഞാടുന്ന മമ്മൂട്ടി കുടുംബത്തിനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന സിനിമയിലെ മാസ് രംഗത്തെ അനുസ്മരിച്ചാണ് 'ചാമ്പിക്കോ', ഫോട്ടോ സെക്ഷൻ സോഷ്യൽ മീഡിയിലാകെ നിറഞ്ഞ് നിൽക്കുന്നത്.
സ്റ്റൈലിഷ് ആയ കഥാപാത്രവും സ്ലോ മോഷനും കാതടുപ്പിക്കുന്ന മാസ്മരിക പശ്ചാത്തല സംഗീതവും കൊണ്ട് തന്നെ അമൽ നീരദ് സൃഷ്ടിച്ച മൈക്കിളപ്പനെയും കുടുംബത്തിനെയും അതേ രീതിയിൽ തന്നെ റീ ക്രിയേറ്റ് ചെയ്യാൻ പലരും ശ്രമിക്കുന്നുണ്ട്. ടീച്ചർമാര് മുതൽ എംഎൽഎ വരെ 'ചാമ്പിക്കോ' ട്രെൻഡിങ് ഫോട്ടോയിലുണ്ട്. വലിയ സ്വീകാര്യതയാണ് ഇവയ്ക്ക് കിട്ടുന്നത്.
അതേ സമയം മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ഭീഷ്മ പര്‍വം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അബു സലിം, സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, അനഘ, വീണ നന്ദകുമാര്‍, മാലാ പാര്‍വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.
സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു ഭീഷ്മപർവം. . ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം.