oru-chiri-iru-chiri-bumper-chiri

പൊട്ടിച്ചിരിയും കൗണ്ടറുകളുംകൊണ്ട് രസകരമായ 'ഒരുചിരി ഇരുചിരി ബംബര്‍ ചിരി'യുടെ പിറന്നാള്‍ ആഘോഷമാക്കാനൊരുങ്ങുന്നു. ചിരിറാണി ഉര്‍വ്വശിയാണ് അതിഥിയായെത്തുന്നത്. ഇന്നും നാളെയുമായാണ് ഒന്നാം വാര്‍ഷികം ആഘോഷമാക്കികൊണ്ടുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പിറന്നാളിന് ചിരി വേദിയില്‍ മത്സരാര്‍ത്ഥികളുടെ വിവിധ പരിപാടികളും കുട്ടി താരങ്ങള്‍ക്കൊപ്പമുള്ള ഉര്‍വ്വശിയുടെ ഡാന്‍സുമുണ്ടാകും. ബംബര്‍ കുഞ്ഞിനെ സ്മൈലി രൂപത്തില്‍ ഈ ഒന്നാം പിറന്നാളിന് ഷോയില്‍ കൊണ്ടുവരും. 

 

2021ലാണ് ഒരുചിരി ഇരുചിരി ബംബര്‍ ചിരിയുടെ തുടക്കം. 600ഓളം പുതുമുഖ മത്സരാർഥികളുണ്ടായിരുന്നു. ഇതുവരെ ഒന്നരക്കോടി രൂപ കൊടുക്കുകയും അതില്‍ നാല് ടീമുകള്‍ പത്ത് ലക്ഷം മറിക്കടക്കുകയും ചെയ്തു. 'എക്സട്ര ടൈം' എന്ന പുതിയ റൗണ്ടിലെ വിജയികള്‍ക്ക് സ്വര്‍ണനാണയം നല്‍കുകയും ചെയ്തു.