ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രം ഇന്നലെ വരെയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സ്ഥിരം ഫീൽ ഗുഡ് ടൈപ്പിൽ നിന്നും മാറി ത്രില്ലർ ജോണറുമായി എത്തിയിരിക്കുകയാണ് ജിസ് ജോയ് ഇത്തവണ.  ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം സോണി ലീവിൽ ജൂൺ 9 ന് റിലീസ് ചെയ്യും. ആസിഫ് അലിയും, ആന്റണി വര്‍ഗ്ഗീസും, നിമിഷ സജയനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

മോഹൻകുമാർ ഫാൻസിന് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ്  ഇന്നലെ വരെ. മാത്യു ജോർജ്  നിർമ്മിക്കുന്ന ചിത്രത്തിൻറെ ക്യാമറ രാഹുൽ രമേഷാണ്. രതീഷ് രാജാണ് എഡിറ്റിങ്. മോഹൻകുമാർ ഫാൻസിന് ശേഷം ജിസ് ജോയിയും ബോബി –സഞജയിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇന്നലെവരെയ്ക്കുണ്ട്. 

പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, കലാസംവിധാനം- എം ബാവ, പശ്ചാത്തല സംഗീതം - 4 മ്യൂസിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കിൾ, അസോസിയേറ്റ് ഡയറക്ടർ- ഫർഹാൻ പി ഫൈസൽ, അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, സ്റ്റണ്ട്- രാജശേഖർ, വസ്ത്രധാരണം- സ്റ്റെഫി സാവിയർ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സൗണ്ട് ഡിസൈൻ- രാജേഷ് പി.എം, ശബ്ദമിശ്രണം- ജിജുമോൻ ടി ബ്രൂസ്, സ്റ്റിൽ- രാജേഷ് നടരാജൻ