നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരായ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നതും ചർച്ചയാകുന്നതും. രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാൻ, കമൽഹാസൻ, സൂര്യ, ദിലീപ്, ആര്യ, കാർത്തി തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു. 

വിക്കി–നയൻസ് വിവാഹ ചിത്രത്തിനു പിന്നാലെ  മനംകവരുന്ന കൂടുതൽ ചിത്രങ്ങൾ കൂടി പുറത്തു വരികയാണ്. ഇന്ത്യയിലെ തന്നെ പ്രമുഖ സ്റ്റൈലിസ്റ്റായ സെലീന നതാനിയാണ് നയൻസിനെ അതിസുന്ദരിയാക്കിയത്. മുംബൈയിൽ നിന്നുള്ള ജോനികയുടേതാണ് ആഭരണങ്ങൾ. ജെയ്ഡ് ബൈ മോണിക്ക ആൻഡ് കരീഷ്മയുടേതാണ് ആ രാജകീയമായ വിവാഹ വസ്ത്രങ്ങൾ.

‘നയൻ മാം എന്ന വിളിയിലൂടെ തുടക്കം. പിന്നെ കാദംബരി, അതിൽ നിന്നും തങ്കമേ...പിന്നീട് എന്റെ ബേബി...അതിൽ നിന്നും എന്റെ ജീവനും കൺമണിയും...ഇപ്പോൾ എന്റെ ഭാര്യ.’–വിവാഹവസ്ത്രത്തിലുള്ള നയൻതാരയുടെ ചിത്രം പങ്കുവച്ച് വിഗ്നേഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

വലുതും ശക്തവും ഭ്രാന്തവുമായ ഒരു സ്നേഹത്തിനു ഇവിടെ നിന്നും തുടക്കമാവുകയാണ്. കല്യാണം കഴിഞ്ഞതിനു ശേഷം  വിഗ്നേഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.