വിവാഹശേഷം തിരുപ്പതിയിൽ ദർശനത്തിനെത്തി നയൻതാരയും വിഘ്നേഷ് ശിവനും. ക്ഷേത്രദർശനത്തിനു ശേഷം പുറത്തേക്ക് ഇറങ്ങിവരുന്ന ഇരുവരുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പ്രത്യേക മംഗല്യപ്പൂജയില് പങ്കെടുക്കാനാണ് നവദമ്പതികൾ തിരുപ്പതിയിലെത്തിയത്.
മഞ്ഞ നിറത്തിലുള്ള സാരിയാണ് നയൻതാര ധരിച്ചിരിക്കുന്നത്. ഹെവി ചോക്കറും ജിമിക്കിയുമാണ് താരം ധരിച്ചിരിക്കുന്നത മുണ്ടും ഷർട്ടുമാണ് വിഘ്നേഷിന്റെ വേഷം.
ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇന്നലെയാണ് വിക്കിയും നയനും വിവാഹിതരായത്. ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു വിവാഹം.
തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെ വേദി മാറ്റുകയായിരുന്നു.