സൂരരൈ പോട്ര് ഹിന്ദി റീമേക്കിൽ അതിഥി വേഷത്തിൽ നടൻ സൂര്യ എത്തുന്നു. സുധ കൊങ്ങര തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് കുമാർ ആണ് നായകവേഷം അവതരിപ്പിക്കുന്നത്. ബൊമ്മിയായി രാധിക മധൻ എത്തുന്നു. തമിഴിൽ ഈ വേഷം ചെയ്തത് അപർണ ബാലമുരളിയായിരുന്നു. സൂര്യയുടെ നിർമാണക്കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

 

ചുരുങ്ങിയ ചിലവിൽ സാധാരണക്കാർക്കു കൂടി യാത്രചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരരൈ പോട്ര്. ചിത്രം വൻ സ്വീകാര്യതയാണ് നേടിയാണ്. മോഹൻ ബാബു, കരുണാസ്, പരേഷ് റാവൽ, ഉർവശി എന്നിവരായിരുന്നു സിനിമയില്‍‌ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

ലോകേഷ് കനകരാജിന്റെ 'വിക്ര'മില്‍ 'റോളക്സാ'യെത്തി ആരാധകരെ അമ്പരിപ്പിച്ചതിനു പിന്നാലെയാണ് സൂരരൈ പോട്രിന്റെ ഹിന്ദി റീമേക്കിലും അതിഥിയായി സൂര്യ എത്തുന്നത്.