'ശ്രീ വെങ്കിടേശ്വര സുപ്രഭാതം' എന്ന ടീസര്‍ ഗാനം പുറത്തുവിട്ട് സംവിധായകനും നടനുമായ മാധവന്‍. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ദിവാകര്‍ സുബ്രഹ്‌മണ്യമാണ് പുനരവതരിപ്പിച്ചത്. 'ഇത് ഞങ്ങളുടെ റോക്കട്രി' എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ സുപ്രഭാതത്തിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പതിപ്പാണിത്. സുപ്രഭാതത്തിന്റെ സ്ലോ വേര്‍ഷന്‍ എനിക്ക് എപ്പോഴും ഇഷ്ടമാണ്. പക്ഷേ, ആളുകള്‍ ഒരു നിശ്ചിത താളത്തിലാണ് പാടിയിരിക്കുന്നതെന്ന് മനസ്സിലായി.തുടര്‍ന്ന് സുപ്രഭാതം വീണ്ടും കമ്പോസ് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എന്റെ സംഗീതസംവിധായകന്‍ ദിവാകര്‍ അത് ശരിക്കും ചെയ്തു. മാധവന്‍ പറഞ്ഞത് ഇങ്ങനെ.
ക്ഷേത്രങ്ങളില്‍ ദേവനെ ഉണര്‍ത്താന്‍ അതിരാവിലെ തന്നെ ഹിന്ദു മതത്തില്‍ ചൊല്ലുന്ന വാക്യങ്ങളുടെ ഒരു ശേഖരം ടീസറില്‍ കാണുന്നു. 2022 ജൂലായ് 1 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം പുറത്തുവരുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ വര്‍ഗീസ് മൂലന്‍ ഗ്രൂപ്പ് 2018-ല്‍ ആണ് സിനിമാ നിര്‍മാണ മേഖലയില്‍ എത്തുന്നത്. 'വിജയ് മൂലന്‍ ടാക്കീസിന്റെ ബാനറില്‍ ''ഓട് രാജാ ഓട്'' എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം. ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആയിരിക്കും എത്തുക.
വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്.
ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.